ഇത് നിർമ്മാണത്തിൽ ഇരിക്കുന്ന വെബ് സൈറ്റ് ആണ്. വിവരങ്ങൾ അപൂർണ്ണമാണ്
ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം


നവോത്ഥാനപ്രസ്ഥാനത്തിന് പ്രകാശം ചൊരിഞ്ഞ വി.ടി. ഭട്ടതിരിപ്പാടിനെ പോലെയുള്ള സാമൂഹ്യപരിഷ്‌കർത്താക്കളുടെ ജന്മം കൊണ്ട് ധന്യമായ പ്രദേശമാണിത്. ദേശീയപ്രസ്ഥാനത്തിന് മഹാരഥൻമാരെ സംഭാവനചെയ്യാൻ ഈ പ്രദേശത്തിന് ഭാഗ്യമുണ്ടായി. ജ്ഞാനപീഠം ജേതാക്കളായ രണ്ട് മഹാരഥൻമാരെയും ഈ പ്രദേശം സംഭാവന ചെയ്‌തിട്ടുണ്ട്. (മഹാകവി അക്കിത്തവും എം. ടി. വാസുദേവൻ നായരും) കൂടാതെ നിരവധിയായ കർഷകത്തൊഴിലാളി സമരങ്ങൾക്ക് സാക്ഷ്യം വഹിച്ച മണ്ണു കൂടിയാണ് ഇത്.

ഭൂമിശാസ്ത്രപരമായ സവിശേഷതകൾ

പാലക്കാട് ജില്ലയുടെ പടിഞ്ഞാറെ അറ്റത്ത് സ്ഥിതിചെയ്യുന്ന തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഭൂപ്രകൃതിയനുസരിച്ച് 80% കൃഷിഭൂമിയാണ്. പഞ്ചായത്തിന്റെ മൊത്തം ഭൂവിസ്തൃതിയിൽ കുന്നിൻമുകളിലെ സമതലപ്രദേശങ്ങളും ചരിവുപ്രദേശവും സമതല പ്രദേശവും വയലുമാണ്. വയലുകൾ കൂടുതലും ഇരുപ്പുനിലങ്ങളാണ്. നെല്ല്, തെങ്ങ്, വാഴ, കമുങ്ങ്, കുരുമുളക്, കപ്പ എന്നിവയാണ് പഞ്ചായത്തിൽ കൃഷിചെയ്യുന്ന പ്രധാനപ്പെട്ട വിളകൾ. കുളങ്ങളും തോടുകളുമാണ് ഈ പഞ്ചായത്തിൽ കൃഷിക്കായി ഉപയോഗിക്കുന്ന പ്രധാന ജലസ്രോതസ്സുകൾ. മഴയെ ആശ്രയിച്ചാണ് ഭൂരിഭാഗം കൃഷിക്കാരും കൃഷിയിറക്കുന്നത് എന്നത് കർഷകരെ ഏറെ പ്രയാസപ്പെടുത്തുന്ന ഒന്നാണ്. ഇത്തരം ന്യൂനതകൾ ഉൽപ്പാദനത്തെകാര്യമായി ബാധിക്കുകയും കാലാവസ്ഥയിലുണ്ടാകുന്ന നേരിയ തോതിലുള്ള വ്യതിയാനം പോലും കർഷകനെ നേരിട്ട് ബാധിക്കുകയും ചെയ്യുന്നുണ്ട്. 1962ൽ ദേശീയതലത്തിൽ ബ്ലോക്ക് സംവിധാനം വ്യാപകമാകുന്നതിന്റെ ഭാഗമായാണ് തൃത്താല ബ്ലോക്ക് രൂപംകൊണ്ടത്. എന്നാൽ 1963 ൽ ആണ് എൻ.ഇ.എസ് ബ്ലോക്കായി ഉയർത്തപ്പെട്ടത്. 16.62 ചതുരശ്രകിലോമീറ്റർ വിസ്‌തൃതിയുള്ള ബ്ലോക്കിനെ 16 ഡിവിഷനുകളായാണ് വിഭജിച്ചിരിക്കുന്നത്. പഞ്ചായത്തിലെ മൊത്തം ജനസംഖ്യയുടെ പത്ത് ശമാനത്തിലധികം പേർ പട്ടികജാതിയിൽപെട്ടവരാണ്. അതിൽ 60 ശതമാന ത്തിലധികം പേർ ദാരിദ്രരേഖയ്ക്ക് താഴെയുള്ളവരാണ്. എന്നിട്ടും ഈ ബ്ലോക്കിന്റെ സാക്ഷരതാനിരക്ക് 100 ശതമാനം ആണെന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. ബ്ലോക്ക് പരിധിയിൽ 1 സർക്കാർ കോളേജും, എട്ട് ഗവ: ഹൈസ്ക്കൂളുകളും, 2 എയ്‌ഡഡ് ഹെസ്‌കൂളുകളും കൂടാതെ ഗവ: യു.പി, എൽ.പി. സ്‌കൂളുകളും, എയ്‌ഡഡ് സ്‌കൂളുകളും പ്രവർത്തിക്കുന്നു.

കാലാനുസൃതമായ മാറ്റങ്ങൾക്ക് വിധേയമായി ഗ്രാമങ്ങളിലെ പരമ്പരാഗത തൊഴിലുകൾ പലതും ഇല്ലാതായിക്കൊിരിക്കുന്നു. കല്ല് വെട്ട്, സോഡാ നിർമ്മാണം, ബാഗ് നിർമ്മാണം, ചെരിപ്പ് നിർമ്മാണം എന്നീ ചെറുകിട വ്യവസായങ്ങളും, മരമില്ല്, ഫ്ളവർ മില്ല്, വർക്ക്‌ഷോപ്പ് തുടങ്ങിയവയും കൂടാതെ ടെക്‌സ്‌റ്റൈലുകൾ, ഹോട്ടലുകൾ തുടങ്ങിയ ബിസിനസുകളും ബ്ലോക്ക് പ്രദേശങ്ങളിൽ സജീവമാണ്. സി.എച്ച്.സി.കളും, ആശുപത്രികളും, ആയുർവ്വേദ കേന്ദ്രങ്ങളും മികച്ച ഡോക്ടർമാരും പാരമ്പര്യ വൈദ്യൻമാരും കൊണ്ട് സമ്പുഷ്ടമാണ് നമ്മുടെ ആരോഗ്യരംഗം.

കുടിവെള്ള പദ്ധതികളിലുടെയും മറ്റ് മാർഗ്ഗങ്ങളിലുടെയും പ്രദേശത്ത് ശുദ്ധജലവിതരണത്തിനും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്. എല്ലാവർക്കും കക്കൂസ്, മാലിന്യമുക്ത ഗ്രാമം പദ്ധതികൾ വഴി ശുചിത്വം മികവാർന്നതാക്കാൻ സാധിച്ചിട്ടുണ്ട്.

വായനശാലകളും ക്ലബ്ബുകളും, കലാസമിതികളും മികച്ച കലാകാരൻമാരും, സാംസ്ക്കാരിക നേതാക്കളും കലാപരമായും സാംസ്ക്കാരികമായും പ്രദേശത്തെ ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ഷോപ്പിംഗ് മാളുകളും, തിയേറ്ററുകളും നാടിനെ പുരോഗമനപാതയിലേക്ക് നയിച്ചിട്ടുണ്ട്.

മികച്ച ഗതാഗതസൗകര്യങ്ങൾ, വിദ്യാലയങ്ങൾ, അംഗൻവാടികൾ, ആശുപത്രികൾ തുടങ്ങിയവയും, കാർഷിക-മൃഗാസംരക്ഷണരംഗത്തെ പ്രവർത്തനങ്ങളും വർഷങ്ങളായു ള്ള ജനകീയാസൂത്രണ പ്രസ്ഥാനത്തിൻ്റെ പരിണിത ഫലങ്ങളാണ്.