ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
പാലക്കാട് ജില്ലയിലെ പടിഞ്ഞാറേ അറ്റത്ത് പട്ടാമ്പി താലൂക്കിലാണ് തൃത്താല ബ്ലോക്ക് പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. വടക്ക് ഭാരതപ്പുഴയും തെക്കും കിഴക്കും തൃശ്ശൂർ ജില്ലയും പടിഞ്ഞാറ് മലപ്പുറം ജില്ലയുമാണ് അതിർത്തിപങ്കിടുന്നത്. ഭൂപ്രകൃതി അനുസരിച്ച് ചെറിയ കുന്നുകളും സമതലപ്രദേശവും ചരിവ് പ്രദേശവും വയൽ എന്നിങ്ങനെ തരംതിരിക്കാം. നെല്ല്, തെങ്ങ്, പച്ചക്കറി, റബ്ബർ, കുരുമുളക്, വാഴ, കിഴങ്ങ് വർഗങ്ങൾ എന്നിവയാണ് പ്രധാന കൃഷിയിനങ്ങൾ.
കൂടുതൽ വായിക്കുക